2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ശൂന്യത








ചിന്താസരണികളെ തൊട്ടുണര്‍ത്തുന്ന വ്യക്തവും വടിവോത്തതുമായ യാതൊന്നും തന്നെ എന്റെ വിരല്‍തുമ്പില്‍ വന്നില്ല  എന്നിട്ടും പ്രതീകാത്മകമായ പല ഫെയ്കുകള്‍ളും എന്റെ മുന്നിലൂടെ കടന്നുപോയി

ഏകാന്തത എന്നെയാകെ മദിക്കുമ്പോള്‍ വശ്യത നിറഞ്ഞ കണ്ണുകള്‍ഉള്ള അവളെയും കൊണ്ട്  ഞാനെന്‍ തപോവനത്തില്‍ നായാട്ടിനിറങ്ങി ,

കടവാവലുകള്‍ വട്ടമിട്ടു പറന്ന രാത്രികള്‍ എനിക്ക് സമ്മാനിച്ചത് നിറമുള്ള ഓര്‍മ്മകളോ സ്വപ്നങ്ങളോ അല്ലെങ്കിലും
അതെല്ലാം വാരികെട്ടി മുചോടും മുടിഞ്ഞ ഇല്ലത്തിന്‍ ഉമ്മറപടിയില്‍ വെച്ച്  നടന്നകന്നു ... 

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ഒട്ടപ്പാച്ചില്‍


അവളുടെ അംഗലാവണ്യത്തില്‍ ഭ്രമിച്ചു എരിയുന്ന തീയിലേക്ക് ചാടിയവര്‍ അനേകം .... രാഗവും താളവും മാംസനിബദ്ധമല്ലാതിരുന്നിട്ടു കൂടെ പരസ്പരം ഏതോ അഗാതതലങ്ങളിലേക്ക് അതിവേഗം മുന്നേറുന്നത്തില്‍ അവര്‍ വ്യഗ്രത കാണിച്ചു ....... പുതുമഴയില്‍ സ്വാതന്ത്ര്യം ലഭിച്ച ഇയ്യാംപാറ്റകള്‍ കണക്കെ .....

2012 മാർച്ച് 20, ചൊവ്വാഴ്ച

റെഡ്‌ സിഗ്നല്‍


മരണം മണക്കുന്ന താഴ്വരയുടെ ഏകാന്തതയില്‍ വിടര്‍ന്ന രണ്ടു ഡാഫോഡില്‍ പൂക്കള്‍ കണക്കെ മുന്നിലെ അനന്തതയിലേക്ക് കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ആശിച്ചിരുന്നു ഒരിക്കലെങ്കിലും കിഴക്കേ ചക്രവാളം നമുക്ക് മാത്രമായി ചുവന്നു തുടുക്കുന്നതും ഈ ഭൂമി സ്വന്തം അച്ചുതണ്ട് വിട്ടു നമ്മള്‍ ഇരുവരെയും കേന്ദ്രീകരിച്ചു നമുക്ക് മാത്രമായി കറങ്ങും എന്ന് .....
എന്നിട്ടും വേദനകള്‍ ഇഴപിരിച്ചുണ്ടാക്കിയ ഞാണിലൂടെ ഒരു തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ നടന്നകന്നു , അപ്പോഴും നമ്മളെ തേടി വന്ന വിധി ചുവപ്പ് രാശിയില്‍ കുടുങ്ങിയ യാത്രക്കാരെകണക്ക് നിര്‍നിമേഷനായി നോക്കിനിന്നു.....

2012 മാർച്ച് 9, വെള്ളിയാഴ്‌ച

ന്ത്യെ ..മനസ്സില്ല ത്രന്നെ !!


ആര്‍ത്തനാദങ്ങളുടെ ചുഴികളില്‍പെട്ടുഴലുന്ന ജീവിത സമസ്യകള്‍ എല്ലാം ഒന്നിച്ചുകൂടി കാലയവനികക്കപ്പുറം എന്തോ എന്നൊരു സങ്കല്പം ഉരുത്തിരിച്ചുതന്നു ,
അനേകായിരം കല്‍പ്രതിഷ്ടകളില്‍ തട്ടി ചിതറിയ കണ്ണുനീരിന്‍ നനവുള്ള യാചനകള്‍ ..... എണ്ണിയാലോടുങ്ങാത്ത ആരാധനാക്രമങ്ങള്‍, ചട്ടകൂടുകള്‍ ,,എന്നിട്ടും നാമെന്തേ ഇനിയും ഒരു മാറ്റത്തിന്റെ പാതയെകുറിച്ചു ചിന്തിക്കുന്നില്ല ..... ?

2012 മാർച്ച് 7, ബുധനാഴ്‌ച

ഞാണിന്മേല്‍ കളി !!!







ചിത്രഗുപ്തന്‍
തന്റെ കര്ത്തവ്യങ്ങള്‍ക്ക് മൂര്‍ച്ചയും ആക്കവും കൂട്ടി ,

കാലന്‍
ഇതികര്ത്തവ്യാമൂഡനായ്‌പോത്തിന്‍ പുറത്തേറി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു .

മരണത്തിന്റെ
നനുത്ത കാലടികള്‍ ,മരവിച്ച ദിനരാത്രങ്ങള്‍ വാരിപുല്‍കിയ കയറും കഴുത്തിലണിഞ്ഞു ഇനിയെന്തെന്ന ഭാവത്തില്‍ മേലേക്ക് മച്ചും നോക്കി നിന്നു......

2012 ഫെബ്രുവരി 29, ബുധനാഴ്‌ച

ആരോരുമറിയാതെ !!!



അടുത്തറിയാന്‍ ശ്രമിക്കുമ്പോഴും കൈയെത്താദൂരത്തേക്ക് ദാഹാര്‍ത്ഥമായ വികാരങ്ങളെപോല്‍ ആ മനസ്സും ശരീരവും പാഞ്ഞു ..
ഇനിയും പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ തിങ്ങിനിറഞ്ഞ താഴ്വരയുടെ പച്ചപ്പില്‍ ഞങ്ങള്‍ മഴനൂല്‍കനവുകള്‍ നെയ്തുകൂട്ടി ..പെറ്റ്പെരുകാന്‍ വെമ്പല്‍ കൊണ്ട കിനാവുകളത്രയും പശ്ചിമഘട്ടത്തിലെ മണ്ടയില്ലാ തെങ്ങുകള്‍ പോലെ പല്ലിളിച്ചുകാട്ടി .....
(ലേബല്‍ : പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു പുതിയ പേരില്‍ കമ്പനിയും തുടങ്ങി .. ശരിയായ വഴികളിലൂടെ ആണെങ്കിലും അല്ലെങ്കിലും ...)

2012 ഫെബ്രുവരി 26, ഞായറാഴ്‌ച

പ്രേമഗ്നി

പ്രണയത്തിന്റെ ഇരുള്‍ നിറഞ്ഞ പാതകള്‍ പിന്നിടുംതോറും ഞാനറിഞ്ഞില്ല വരാനിരിക്കുന്ന കുറെ നല്ല ദിനങ്ങളുടെ കൂടെ ഞാനും പ്രണയത്തിന്റെ ആഭിചാരത്താല്‍ ബന്ധനസ്തനായിരിക്കുന്നത് .
ഇരുളിന്റെ മറവില്‍ അഗ്നിയില്‍ ശുദ്ധീകരിച്ച മന്ത്രധ്വനികളും..കാമവിവശയായ പ്രതിഷ്ഠയില്‍ മനസ്സര്‍പ്പിച്ചു അവളുടെ മനസ്സാംകുണ്ടത്ത്തിലേക്ക് പ്രണയനെയ്യൊഴിച്ച് സ്നേഹത്തെ ആളിക്കത്തിച്ചു .....പ്രണയപരവശയായവള്‍ പൂത്തുലഞ്ഞു .
എവിടെയോ ഇരുളില്‍ മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ അലിഞ്ഞില്ലാതായി.. പ്രേമാഗ്നി ആളികത്താനോരുങ്ങി ആഭിചാരതിനുള്ള കാമാര്തയായ പ്രതിഷ്ട്ടയും വര്‍ണ്ണവിഭൂഷിതയായി ....
ഇനിയുമെന്‍ മന്ത്രച്ചരടാല്‍ അവളെ ബന്ധനസ്ത്തയാക്കി ഈ കളത്തില്‍ പിടിച്ചിരുത്തും ....

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

തോമാസ് R I P


കുഞ്ഞാട്മുക്ക് ഇടവകയിലെ ശവപെട്ടി പണിക്കാരനായിരുന്നു തോമാസ് ,നല്ല ഒന്നാംതരം പള പള മിനുങ്ങുന്ന ചന്ദനത്തിരി മണമുള്ള പെട്ടികള്‍ തോമാസിന്റെ മുഖമുദ്ര ആയിരുന്നു,
ഒരുനാള്‍ തന്റെ പെട്ടിചരിത്രത്തിനിടയില്‍വെച്ചേറ്റവും മുന്തിയ ഇനം പെട്ടി പണിയുന്നതിനിടയില്‍ തോമാസോന്നു ഞെട്ടിവിറച്ചു,വിയര്‍ത്തു ,മിനുക്കു പണി ചെയ്തിരുന്ന പെട്ടിയിലേക്ക് മറിഞ്ഞു പെട്ടി തട്ടി മൂടി മറിഞ്ഞു പെട്ടിയടഞ്ഞു ..........
തോമാസ് R I P

2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

പൊട്ടാന്‍ വെമ്പുന്ന അവുലോസുണ്ട


പ്രണയം പൂത്തുതളിര്‍ക്കുന്ന പുലര്‍കാലങ്ങളില്‍ പാതി മയക്കത്തിലെന്നപോല്‍ നിദ്രയുടെ താളവും സ്വപ്ന വീചികളുടെ വേഗതയും കൈവരിച്ചു അവളുടെ കാന്തിക മണ്ഡലത്തില്‍ ചുറ്റിത്തിരിയാന്‍ .. സ്വപ്നസൌധങ്ങള്‍ ഒന്നൊന്നായ് കീഴടക്കുവാന്‍ രണഭേരികള്‍ മുഴങ്ങുന്ന വഴിത്താരകളിലൂടെ ആശകളും ആശാഭംഗങ്ങളും കുത്തിനിറച്ച ഭാണ്ഡവും പേറിയുള്ള യാത്രാമദ്ധ്യേ നമുക്ക് നമ്മളെ നഷ്ട്ടപ്പെടാതിരിക്കാന്‍ മതമൈത്രിയാല്‍ ഇരു കരങ്ങളും ബന്ധിക്കാം

ലേബല്‍ : ഞാന്‍ നിന്നെ വിട്ടു പോവൂല .. കൊന്നാലും പോവൂലാ

2012 ജനുവരി 3, ചൊവ്വാഴ്ച

ഒരു വിളിപാടകലെ

അവളെ ഞാന്‍ പരിജയപ്പെടുമ്പോള്‍  അവളെന്തെന്നോ ഏതെന്നോ  ഒന്നും  ഞാന്‍ അറിഞ്ഞിരുന്നില്ല. ഉറക്കമില്ലാത്ത രാവുകളിലോന്നില്‍ അവള്‍  അങ്ങ് ദൂരത്തില്‍ എന്നെ കണ്ടു , ഞാനറിയാതെ  എന്റെ ഓരോ വാക്കുകളും ഞാനറിയാതെ തന്നെ അവളെ  ആനന്ദചിത്തയാക്കിയിരുന്നു . രാത്രി പകലിന് വഴിമാറി അവല്ല്ക് മേലെയും വെളിച്ചം വീണു പതിയെ എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു , ഒരു കൊച്ചു കുഞ്ഞെന്നപോലെ  മിണ്ടീം പറഞ്ഞും തമാശ പറഞ്ഞും അവിടമാകെ പാറി നടന്നു, അവിടെ വെച്ച് ഒരു ഇഴപിരിയാത്ത ഒരു സുഹൃത്ബന്ധം അവിടെ ഉരുതിരിയുകയായിരുന്നു ,അന്നെന്നോന്നും അറിഞ്ഞില്ല  ഒരു നല്ല കൂട്ടുകാരന്‍ കൂട്ടുകാരി ആയിത്തീരും എന്ന് ..അന്നുമുതല്‍ കൃത്യമായ ഇടവേളകളില്‍ കാണാനും സംസാരിക്കാനും തുടങ്ങി , ഞങ്ങള്‍ ഒരു പറ്റം ആളുകളില്‍ മാത്രമായി ലോകം ഒതുങ്ങി , അന്നും ആരും കാണാതെ മനസ്സിന്റെ ഏതോ കോണില്‍ കുറെയേറെ വിഷമങ്ങള്‍ ഒളിപ്പിച്ചു വെച്ചിരുന്നു .ഇടയ്ക്കുവെച്ച് സ്വന്തം നാട്ടിലേക്കും, വീടും വീട്ടുകാരുടെയും അടുത്തേക്ക് ഒരു മടങ്ങി പോക്ക്  ..എന്ന് വരുമെന്നോ കാണുമെന്നോ എന്നോന്നുമറിയാത്ത ഒരു യാത്ര ...
                  ഞങ്ങളെ തമ്മിലകറ്റി കാലമോരുപാട് കടന്നുപോയി ..പൊടുന്നനെ ഒരു സന്തോഷ വാര്‍ത്തയുമായി അവള്‍ എവിടെന്നോ എന്നില്ലാതെ പൊടുന്നനെ പ്രത്യക്ഷപെട്ടു , പക്ഷെ കടലോളം ദു:ഖവും  തിരമാലകളാല്‍ പ്രക്ഷുബ്ധമായ ഒരു മനസ്സും പേറിയാണ് ആ വരവ് എന്ന്  അറിയാന്‍ കുറച്ചൂ വയ്കിപോയി അല്ലെങ്കില്‍ അവള്‍ ആരെയും അത് അറിയിച്ചില്ല എന്ന് പറയുന്നതാവും ശെരി.  സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത  അതിനെകാലേറെ പതിന്മടങ്ങ്‌ ആഴത്തില്‍ തുളച്ചിറങ്ങുന്നതായിരുന്നു  ജീവിതത്തില്‍ അവള്‍ക്കനുഭവിക്കെണ്ടിവന്ന പ്രതിസന്ധികള്‍ .  കുറച്ചെങ്കിലും എന്റെ ആ കൂട്ടുകാരിയുടെ ജീവിതത്തില്‍ ആശ്വാസ വാക്കുകള്‍  നല്‍കാന്‍ കഴിഞ്ഞു എന്നാണ് ഇന്നും എന്റെ വിശ്വാസം ,ഇപ്പോഴും ഒരു കയ്യെത്താദൂരത്തായിരുന്നു  ഞങ്ങള്‍ എന്നിട്ടും ഒരു ആത്മാര്‍ത്ഥ സൌഹൃതം  ഞങ്ങള്‍ക്കുള്ളില്‍ ഉടലെടുത്തു . ആരും സഹായാത്തിനില്ലെങ്കിലും മനോബലം വിടാതെ പറക്കമുറ്റാത്ത കുട്ടികളെയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ആ പാവം . എല്ലാ  പ്രതിസന്ധി ഘട്ടങ്ങളിലും  ഒരു കയ്താങ്ങ്എങ്കിലും  ആവാന്‍ എനിക്ക്  കഴിയട്ടെ ..... ഏയ്‌ അല്ലെങ്കില്‍ വേണ്ട  എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒരു മുക്തി എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ .
                                     ആ പഴയ കളിയും ചിരിയും തമാശകളും  നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി  പ്രാര്തിച്ചുകൊണ്ട്‌  ,,,