2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച

താങ്ങ്

ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ച മൂശയില്‍ നിര്‍മ്മിച്ച മെഴുകുതിരികണക്കെ എരിഞ്ഞടങ്ങുംമ്പോഴും കണ്ണുനീര്‍ തന്നില്‍ നിന്നും വേര്‍പ്പെടാതെ കാത്തുസൂക്ഷിച്ചു കാണാമറയത്തേതോ അരയാലിന്‍ ചില്ല കണക്കെ അവളെന്നെനോക്കി പുഞ്ചിരിതൂകികൊണ്ടിരുന്നു .
സ്വയം എരിഞ്ഞടങ്ങാന്‍ തീരുമാനിച്ചിട്ടും തന്‍ ചാരെ നില്‍ക്കാന്‍ ഒരുവന്‍പോലും തുനിഞ്ഞില്ല !
തണുത്തുറഞ്ഞ ഏതോ സന്ധ്യാവേളയില്‍ മാരുതന്‍ തലോടലേറ്റ് ഒരു നിമിഷത്തേക്കെങ്കിലും ഉള്ളൊന്നു പിടഞ്ഞെങ്കിലും ഞാനെന്‍ ഓര്‍മ്മകളെ മുറുകെപിടിച്ചു മാരുതന്‍ ചിറകിലേറിപറന്നു  ........

2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ശൂന്യത








ചിന്താസരണികളെ തൊട്ടുണര്‍ത്തുന്ന വ്യക്തവും വടിവോത്തതുമായ യാതൊന്നും തന്നെ എന്റെ വിരല്‍തുമ്പില്‍ വന്നില്ല  എന്നിട്ടും പ്രതീകാത്മകമായ പല ഫെയ്കുകള്‍ളും എന്റെ മുന്നിലൂടെ കടന്നുപോയി

ഏകാന്തത എന്നെയാകെ മദിക്കുമ്പോള്‍ വശ്യത നിറഞ്ഞ കണ്ണുകള്‍ഉള്ള അവളെയും കൊണ്ട്  ഞാനെന്‍ തപോവനത്തില്‍ നായാട്ടിനിറങ്ങി ,

കടവാവലുകള്‍ വട്ടമിട്ടു പറന്ന രാത്രികള്‍ എനിക്ക് സമ്മാനിച്ചത് നിറമുള്ള ഓര്‍മ്മകളോ സ്വപ്നങ്ങളോ അല്ലെങ്കിലും
അതെല്ലാം വാരികെട്ടി മുചോടും മുടിഞ്ഞ ഇല്ലത്തിന്‍ ഉമ്മറപടിയില്‍ വെച്ച്  നടന്നകന്നു ... 

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

ഒട്ടപ്പാച്ചില്‍


അവളുടെ അംഗലാവണ്യത്തില്‍ ഭ്രമിച്ചു എരിയുന്ന തീയിലേക്ക് ചാടിയവര്‍ അനേകം .... രാഗവും താളവും മാംസനിബദ്ധമല്ലാതിരുന്നിട്ടു കൂടെ പരസ്പരം ഏതോ അഗാതതലങ്ങളിലേക്ക് അതിവേഗം മുന്നേറുന്നത്തില്‍ അവര്‍ വ്യഗ്രത കാണിച്ചു ....... പുതുമഴയില്‍ സ്വാതന്ത്ര്യം ലഭിച്ച ഇയ്യാംപാറ്റകള്‍ കണക്കെ .....

2012 മാർച്ച് 20, ചൊവ്വാഴ്ച

റെഡ്‌ സിഗ്നല്‍


മരണം മണക്കുന്ന താഴ്വരയുടെ ഏകാന്തതയില്‍ വിടര്‍ന്ന രണ്ടു ഡാഫോഡില്‍ പൂക്കള്‍ കണക്കെ മുന്നിലെ അനന്തതയിലേക്ക് കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ആശിച്ചിരുന്നു ഒരിക്കലെങ്കിലും കിഴക്കേ ചക്രവാളം നമുക്ക് മാത്രമായി ചുവന്നു തുടുക്കുന്നതും ഈ ഭൂമി സ്വന്തം അച്ചുതണ്ട് വിട്ടു നമ്മള്‍ ഇരുവരെയും കേന്ദ്രീകരിച്ചു നമുക്ക് മാത്രമായി കറങ്ങും എന്ന് .....
എന്നിട്ടും വേദനകള്‍ ഇഴപിരിച്ചുണ്ടാക്കിയ ഞാണിലൂടെ ഒരു തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ നടന്നകന്നു , അപ്പോഴും നമ്മളെ തേടി വന്ന വിധി ചുവപ്പ് രാശിയില്‍ കുടുങ്ങിയ യാത്രക്കാരെകണക്ക് നിര്‍നിമേഷനായി നോക്കിനിന്നു.....

2012 മാർച്ച് 9, വെള്ളിയാഴ്‌ച

ന്ത്യെ ..മനസ്സില്ല ത്രന്നെ !!


ആര്‍ത്തനാദങ്ങളുടെ ചുഴികളില്‍പെട്ടുഴലുന്ന ജീവിത സമസ്യകള്‍ എല്ലാം ഒന്നിച്ചുകൂടി കാലയവനികക്കപ്പുറം എന്തോ എന്നൊരു സങ്കല്പം ഉരുത്തിരിച്ചുതന്നു ,
അനേകായിരം കല്‍പ്രതിഷ്ടകളില്‍ തട്ടി ചിതറിയ കണ്ണുനീരിന്‍ നനവുള്ള യാചനകള്‍ ..... എണ്ണിയാലോടുങ്ങാത്ത ആരാധനാക്രമങ്ങള്‍, ചട്ടകൂടുകള്‍ ,,എന്നിട്ടും നാമെന്തേ ഇനിയും ഒരു മാറ്റത്തിന്റെ പാതയെകുറിച്ചു ചിന്തിക്കുന്നില്ല ..... ?

2012 മാർച്ച് 7, ബുധനാഴ്‌ച

ഞാണിന്മേല്‍ കളി !!!







ചിത്രഗുപ്തന്‍
തന്റെ കര്ത്തവ്യങ്ങള്‍ക്ക് മൂര്‍ച്ചയും ആക്കവും കൂട്ടി ,

കാലന്‍
ഇതികര്ത്തവ്യാമൂഡനായ്‌പോത്തിന്‍ പുറത്തേറി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു .

മരണത്തിന്റെ
നനുത്ത കാലടികള്‍ ,മരവിച്ച ദിനരാത്രങ്ങള്‍ വാരിപുല്‍കിയ കയറും കഴുത്തിലണിഞ്ഞു ഇനിയെന്തെന്ന ഭാവത്തില്‍ മേലേക്ക് മച്ചും നോക്കി നിന്നു......

2012 ഫെബ്രുവരി 29, ബുധനാഴ്‌ച

ആരോരുമറിയാതെ !!!



അടുത്തറിയാന്‍ ശ്രമിക്കുമ്പോഴും കൈയെത്താദൂരത്തേക്ക് ദാഹാര്‍ത്ഥമായ വികാരങ്ങളെപോല്‍ ആ മനസ്സും ശരീരവും പാഞ്ഞു ..
ഇനിയും പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ തിങ്ങിനിറഞ്ഞ താഴ്വരയുടെ പച്ചപ്പില്‍ ഞങ്ങള്‍ മഴനൂല്‍കനവുകള്‍ നെയ്തുകൂട്ടി ..പെറ്റ്പെരുകാന്‍ വെമ്പല്‍ കൊണ്ട കിനാവുകളത്രയും പശ്ചിമഘട്ടത്തിലെ മണ്ടയില്ലാ തെങ്ങുകള്‍ പോലെ പല്ലിളിച്ചുകാട്ടി .....
(ലേബല്‍ : പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു പുതിയ പേരില്‍ കമ്പനിയും തുടങ്ങി .. ശരിയായ വഴികളിലൂടെ ആണെങ്കിലും അല്ലെങ്കിലും ...)