
മരണം മണക്കുന്ന താഴ്വരയുടെ ഏകാന്തതയില്‍ വിടര്‍ന്ന രണ്ടു ഡാഫോഡില്‍ പൂക്കള്‍ കണക്കെ മുന്നിലെ അനന്തതയിലേക്ക് കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ആശിച്ചിരുന്നു ഒരിക്കലെങ്കിലും കിഴക്കേ ചക്രവാളം നമുക്ക് മാത്രമായി ചുവന്നു തുടുക്കുന്നതും ഈ ഭൂമി സ്വന്തം അച്ചുതണ്ട് വിട്ടു നമ്മള്‍ ഇരുവരെയും കേന്ദ്രീകരിച്ചു നമുക്ക് മാത്രമായി കറങ്ങും എന്ന് .....
എന്നിട്ടും വേദനകള്‍ ഇഴപിരിച്ചുണ്ടാക്കിയ ഞാണിലൂടെ ഒരു തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ നടന്നകന്നു , അപ്പോഴും നമ്മളെ തേടി വന്ന വിധി ചുവപ്പ് രാശിയില്‍ കുടുങ്ങിയ യാത്രക്കാരെകണക്ക് നിര്‍നിമേഷനായി നോക്കിനിന്നു.....

