2012 ജനുവരി 3, ചൊവ്വാഴ്ച

ഒരു വിളിപാടകലെ

അവളെ ഞാന്‍ പരിജയപ്പെടുമ്പോള്‍  അവളെന്തെന്നോ ഏതെന്നോ  ഒന്നും  ഞാന്‍ അറിഞ്ഞിരുന്നില്ല. ഉറക്കമില്ലാത്ത രാവുകളിലോന്നില്‍ അവള്‍  അങ്ങ് ദൂരത്തില്‍ എന്നെ കണ്ടു , ഞാനറിയാതെ  എന്റെ ഓരോ വാക്കുകളും ഞാനറിയാതെ തന്നെ അവളെ  ആനന്ദചിത്തയാക്കിയിരുന്നു . രാത്രി പകലിന് വഴിമാറി അവല്ല്ക് മേലെയും വെളിച്ചം വീണു പതിയെ എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു , ഒരു കൊച്ചു കുഞ്ഞെന്നപോലെ  മിണ്ടീം പറഞ്ഞും തമാശ പറഞ്ഞും അവിടമാകെ പാറി നടന്നു, അവിടെ വെച്ച് ഒരു ഇഴപിരിയാത്ത ഒരു സുഹൃത്ബന്ധം അവിടെ ഉരുതിരിയുകയായിരുന്നു ,അന്നെന്നോന്നും അറിഞ്ഞില്ല  ഒരു നല്ല കൂട്ടുകാരന്‍ കൂട്ടുകാരി ആയിത്തീരും എന്ന് ..അന്നുമുതല്‍ കൃത്യമായ ഇടവേളകളില്‍ കാണാനും സംസാരിക്കാനും തുടങ്ങി , ഞങ്ങള്‍ ഒരു പറ്റം ആളുകളില്‍ മാത്രമായി ലോകം ഒതുങ്ങി , അന്നും ആരും കാണാതെ മനസ്സിന്റെ ഏതോ കോണില്‍ കുറെയേറെ വിഷമങ്ങള്‍ ഒളിപ്പിച്ചു വെച്ചിരുന്നു .ഇടയ്ക്കുവെച്ച് സ്വന്തം നാട്ടിലേക്കും, വീടും വീട്ടുകാരുടെയും അടുത്തേക്ക് ഒരു മടങ്ങി പോക്ക്  ..എന്ന് വരുമെന്നോ കാണുമെന്നോ എന്നോന്നുമറിയാത്ത ഒരു യാത്ര ...
                  ഞങ്ങളെ തമ്മിലകറ്റി കാലമോരുപാട് കടന്നുപോയി ..പൊടുന്നനെ ഒരു സന്തോഷ വാര്‍ത്തയുമായി അവള്‍ എവിടെന്നോ എന്നില്ലാതെ പൊടുന്നനെ പ്രത്യക്ഷപെട്ടു , പക്ഷെ കടലോളം ദു:ഖവും  തിരമാലകളാല്‍ പ്രക്ഷുബ്ധമായ ഒരു മനസ്സും പേറിയാണ് ആ വരവ് എന്ന്  അറിയാന്‍ കുറച്ചൂ വയ്കിപോയി അല്ലെങ്കില്‍ അവള്‍ ആരെയും അത് അറിയിച്ചില്ല എന്ന് പറയുന്നതാവും ശെരി.  സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത  അതിനെകാലേറെ പതിന്മടങ്ങ്‌ ആഴത്തില്‍ തുളച്ചിറങ്ങുന്നതായിരുന്നു  ജീവിതത്തില്‍ അവള്‍ക്കനുഭവിക്കെണ്ടിവന്ന പ്രതിസന്ധികള്‍ .  കുറച്ചെങ്കിലും എന്റെ ആ കൂട്ടുകാരിയുടെ ജീവിതത്തില്‍ ആശ്വാസ വാക്കുകള്‍  നല്‍കാന്‍ കഴിഞ്ഞു എന്നാണ് ഇന്നും എന്റെ വിശ്വാസം ,ഇപ്പോഴും ഒരു കയ്യെത്താദൂരത്തായിരുന്നു  ഞങ്ങള്‍ എന്നിട്ടും ഒരു ആത്മാര്‍ത്ഥ സൌഹൃതം  ഞങ്ങള്‍ക്കുള്ളില്‍ ഉടലെടുത്തു . ആരും സഹായാത്തിനില്ലെങ്കിലും മനോബലം വിടാതെ പറക്കമുറ്റാത്ത കുട്ടികളെയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ആ പാവം . എല്ലാ  പ്രതിസന്ധി ഘട്ടങ്ങളിലും  ഒരു കയ്താങ്ങ്എങ്കിലും  ആവാന്‍ എനിക്ക്  കഴിയട്ടെ ..... ഏയ്‌ അല്ലെങ്കില്‍ വേണ്ട  എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒരു മുക്തി എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ .
                                     ആ പഴയ കളിയും ചിരിയും തമാശകളും  നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി  പ്രാര്തിച്ചുകൊണ്ട്‌  ,,,
                                 

6 അഭിപ്രായങ്ങൾ:

  1. എല്ലാവിധ ആശംസകളും നേരുന്നു . ഒരു വന്‍ ബ്ലോഗ്‌ പുലിയായി തീരട്ടെ ... (പുതിയ ബ്ലോഗല്ലേ .എന്റെ തന്നെ ആയിക്കോട്ടെ ആദ്യത്തെ കമന്റ് ...! )

    മറുപടിഇല്ലാതാക്കൂ
  2. :) ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു പുതിയ അദ്ധ്യായം തന്നെ രചിക്കും

    മറുപടിഇല്ലാതാക്കൂ
  3. കുമാരേട്ടന്റെയും വിനു സാറിന്റെയും പേരില്‍ ആശംസകള്‍ ഇരിക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  4. അക്ഷരതെറ്റുകളുണ്ട്..പ്രത്യേകിച്ച് ഒരുദ്ദേശവുമില്ലാതെ എഴുതിയ പോലെ..

    മറുപടിഇല്ലാതാക്കൂ